Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayodhya Ram Temple

അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന കൊ​ള്ള; ക്ഷേ​ത്ര ട്ര​സ്റ്റി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര സം​ഭാ​വ​ന ത​ട്ടി​പ്പി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ൽ ക്ഷേ​ത്ര ട്ര​സ്റ്റി​നു സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. ഹ​ര്‍​ജി​ക​ളി​ല്‍ ക്ഷേ​ത്രം ട്ര​സ്റ്റ് ഒ​രാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​ക​ണം.

കേ​ന്ദ്ര സ​ർ​ക്കാ​രി​നും ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രി​നും കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചി​ട്ടു​ണ്ട്. . പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട് ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ പു​രോ​ഗ​തി വ്യ​ക്ത​മാ​ക്കു​ന്ന സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച എ​സ്ഐ​ടി അ​ന്വേ​ഷ​ണം പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. ക്ഷേ​ത്ര​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ല്‍ സ​മ​ഗ്ര ഫോ​റ​ന്‍​സി​ക് ഓ​ഡി​റ്റ് വേ​ണ​മെ​ന്നാ​ണ് ആ​ര്‍​ജെ​ഡി എം​പി സു​ധാ​ക​ര്‍ സിം​ഗി​ന്‍റെ ഹ​ര്‍​ജി​യി​ലെ ആ​വ​ശ്യം. ഹ​ര്‍​ജി​ക​ള്‍ ചീ​ഫ് ജ​സ്റ്റി​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ടു​ത്ത തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ചീ​ഫ് ജ​സ്റ്റി​സ് അ​ട​ങ്ങി​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് ഇ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. നേ​ര​ത്തെ ല​ക്നോ കോ​ട​തി​യി​ല​ട​ക്കം വി​ഷ​യ​ത്തി​ല്‍ ഹ​ര്‍​ജി വ​ന്നി​രു​ന്നെ​ങ്കി​ലും സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെന്നു കാ​ട്ടി ത​ള്ളു​ക​യാ​യി​രു​ന്നു.

National

അയോധ്യ രാമക്ഷേത്രത്തിന് 1,000 വർഷം കാലാവധി

ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​രു​​​ന്പോ ഉ​​​രു​​​ക്കോ ഇ​​​ല്ലാ​​​തെ 1,800 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ൽ നി​​​ർ​​​മി​​​ച്ച അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​നു ആ​​​യി​​​രം വ​​​ർ​​​ഷ​​​ത്തെ കാ​​​ലാ​​​വ​​​ധി. നാ​​​ലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ക​​​ര​​​കൗ​​​ശ​​​ല വി​​​ദ​​​ഗ്ധ​​​രും രാ​​​പ​​​ക​​​ലി​​​ല്ലാ​​​തെ അ​​​ഞ്ചു വ​​​ർ​​​ഷം​​​കൊ​​​ണ്ടു നി​​​ർ​​​മി​​​ച്ച ക്ഷേ​​​ത്രത്തിന് കാ​​​ലാ​​​വ​​​സ്ഥ, പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്ത​​​ങ്ങ​​​ൾ, സ​​​മ​​​യം എ​​​ന്നി​​​വ​​​യെ 1,000 വ​​​ർ​​​ഷ​​​ത്തേ​​​ക്കെ​​​ങ്കി​​​ലും അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ശ്രീ​​​രാ​​​മ ജ​​​ന്മ​​​ഭൂ​​​മി തീ​​​ർ​​​ഥ​​​ക്ഷേ​​​ത്ര ട്ര​​​സ്റ്റ് വ്യ​​​ക്ത​​​മാ​​​ക്കി.

2020ൽ ​​​തു​​​ട​​​ങ്ങി​​​യ ക്ഷേ​​​ത്ര​​​മി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​ന്‍റെ പ്ര​​​തീ​​​ക​​​മാ​​​യാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ക​​​ഴി​​​ഞ്ഞ ചൊ​​​വ്വാ​​​ഴ്ച പ​​​താ​​​ക ഉ​​​യ​​​ർ​​​ത്ത​​​ൽ ച​​​ട​​​ങ്ങ് ന​​​ട​​​ത്തി​​​യ​​​ത്.

ലോ​​​ക്സ​​​ഭ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​മു​​​ന്പാ​​​യി ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ജ​​​നു​​​വ​​​രി 22ന് ​​​പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി അ​​​യോ​​​ധ്യ​​​യി​​​ലെ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ പൂ​​​ജ​​​യും ഉ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ചി​​​രു​​​ന്നു. വി​​​ശാ​​​ല ഓ​​​ഡി​​​റ്റോ​​​റി​​​യ​​​വും മൊ​​​ത്തം ലാ​​​ൻ​​​ഡ്സ്കേ​​​പ്പിം​​​ഗും ചു​​​റ്റു​​​മ​​​തി​​​ലു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക്ഷേ​​​ത്ര​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ നി​​​ർ​​​മാ​​​ണം അ​​​ടു​​​ത്ത വ​​​ർ​​​ഷം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ​​​യാ​​​കും പൂ​​​ർ​​​ത്തി​​​യാ​​​കു​​​ക.

ക്ഷേ​​​ത്ര​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള പ്രാ​​​രം​​​ഭ സം​​​ഭാ​​​വ​​​ന​​​യാ​​​യി 3,000 കോ​​​ടി രൂ​​​പ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ൽ 1,800 കോ​​​ടി​​​യാ​​​ണു ക്ഷേ​​​ത്ര​​​ത്തി​​​നാ​​​യി ചെ​​​ല​​​വ​​​ഴി​​​ച്ച​​​ത്. റൂ​​​ർ​​​ക്കി​​​യി​​​ലെ കേ​​​ന്ദ്ര കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ ഗ​​​വേ​​​ഷ​​​ണ ഇ​​​ൻ​​​സ്റ്റി​​​റ്റ്യ​​​ട്ട് (സെ​​​ൻ​​​ട്ര​​​ൽ ബി​​​ൽ​​​ഡിം​​​ഗ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട്- സി​​​എ​​​സ്ഐ​​​ആ​​​ർ, സി​​​ബി​​​ആ​​​ർ​​​ഐ), മ​​​ദ്രാ​​​സ്, ഡ​​​ൽ​​​ഹി, മും​​​ബൈ, ഗോ​​​ഹ​​​ട്ടി ഐ​​​ഐ​​​ടി​​​ക​​​ൾ, ബം​​​ഗ​​​ളൂ​​​രു​​​വി​​​ലെ ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ആ​​​സ്ട്രോ​​​ഫി​​​സി​​​ക്സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രു​​​ടെ​​​യും ശാ​​​സ്ത്ര​​​ജ്ഞ​​​രു​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് ഇ​​​രു​​​ന്പും ഉ​​​രു​​​ക്കു​​​മി​​​ല്ലാ​​​തെ ആ​​​യി​​​രം വ​​​ർ​​​ഷം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന ക്ഷേ​​​ത്രം നി​​​ർ​​​മി​​​ച്ച​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി​​​യു​​​ടെ മു​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും യു​​​പി കേ​​​ഡ​​​ർ ഐ​​​എ​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യി​​​രു​​​ന്ന നൃ​​​പേ​​​ന്ദ്ര മി​​​ശ്ര​​​യാ​​​ണ് ശ്രീ​​​രാ​​​മ ജ​​​ന്മ​​​ഭൂ​​​മി തീ​​​ർ​​​ഥ ക്ഷേ​​​ത്ര ട്ര​​​സ്റ്റി​​​ന്‍റെ നി​​​ർ​​​മാ​​​ണ സ​​​മി​​​തി ചെ​​​യ​​​ർ​​​മാ​​​ൻ. ആ​​​കെ 70 ഏ​​​ക്ക​​​റി​​​ലാ​​​ണു രാ​​​മ​​​ക്ഷേ​​​ത്ര സ​​​മു​​​ച്ച​​​യം വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ൽ 2.7 ഏ​​​ക്ക​​​റി​​​ൽ പ്ര​​​ധാ​​​ന ക്ഷേ​​​ത്ര​​​സ​​​മു​​​ച്ച​​​യം ഉ​​​ൾ​​​പ്പെ​​​ടെ 20 ഏ​​​ക്ക​​​റാ​​​ണു നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ച​​​ത്. ശേ​​​ഷി​​​ച്ച 50 ഏ​​​ക്ക​​​റി​​​ൽ 30 ഏ​​​ക്ക​​​ർ ചെ​​​റു​​​വ​​​നം ഉ​​​ൾ​​​പ്പെ​​​ടെ ഹ​​​രി​​​ത മേ​​​ഖ​​​ല​​​യാ​​​ക്കും. നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​ർ ചു​​​റ്റ​​​ള​​​വി​​​ലാ​​​ണു ക്ഷേ​​​ത്ര​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ന്‍റെ മ​​​തി​​​ൽ​​​ക്കെ​​​ട്ട്.

National

രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ൽ കാ​വി പ​താ​ക ഉ​യ​ർ​ത്തി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഗോ​പു​ര​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി കാ​വി പ​താ​ക ഉ​യ​ർ​ത്തി. ആ​ർ​എ​സ്എ​സ് മേ​ധാ​വി മോ​ഹ​ൻ ഭാ​ഗ​വ​ത്, യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

പ്ര​ധാ​ന ക്ഷേ​ത്ര​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി ആ​ര​തി ഉ​ഴി​ഞ്ഞ ശേ​ഷ​മാ​ണ് മോ​ദി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. പ​ത്ത​ടി ഉ​യ​ര​വും 20 അ​ടി നീ​ള​വു​മു​ള്ള​താ​ണു പ​താ​ക.

"നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള മു​റി​വാ​ണ് ഇ​ന്ന് ഉ​ണ​ങ്ങി​യ​ത്. ന​മ്മ​ൾ ശ്രീ​രാ​മ​ഭ​ഗ​വാ​നി​ൽ നി​ന്ന് പ​ഠി​ക്ക​ണം. അ​ദ്ദേ​ഹ​ത്തി‍​ന്‍റെ വ്യ​ക്തി​ത്വം മ​ന​സി​ലാ​ക്ക​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ഭാ​വ​ഗു​ണ​ങ്ങ​ൾ സ്വാം​ശീ​ക​രി​ക്ക​ണം, 2047ൽ ​രാ​ജ്യം സ്വാ​ത​ന്ത്ര​ത്തി‍​ന്‍റെ നൂ​റാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഒ​രു വി​ക​സി​ത രാ​ഷ്ട്രം കെ​ട്ടി​പ്പ​ടു​ക്ക​ണം. ഇ​ന്ത്യ​യു​ടെ അ​ടു​ത്ത ആ​യി​രം വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ടി​ത്ത​റ ന​മ്മ​ൾ ശ​ക്ത​മാ​ക്ക​ണം'– മോ​ദി പ​റ​ഞ്ഞു.

191 അ​ടി ഉ​യ​ര​ത്തി​ലു​ള്ള ഗോ​പു​ര​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി​യ​ത്. ത്രി​കോ​ണാ​കൃ​തി​യി​ലു​ള്ള പ​താ​ക​യി​ൽ ന​ടു​ക്ക് സൂ​ര്യ അ​ട​യാ​ള​വും അ​തി​നു​ള്ളി​ൽ ഓം ​ചി​ഹ്ന​വും ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ണ്ട്. ആ​ത്മാ​ഭി​മാ​നം, ഐ​ക്യം, സാം​സ്കാ​രി​ക തു​ട​ർ​ച്ച എ​ന്നി​വ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​താ​ണ് പ​താ​ക.

Latest News

Corehub Up